തിരുവനന്തപുരം: ലൈംഗികാതിക്രമ കേസുകളിൽ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിന്റെ അയോഗ്യതയില്‍ നിര്‍ണായക തീരുമാനം ഇന്ന്. പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി രാഹുലിനെ അയോഗ്യനാക്കണമെന്ന പരാതി ഇന്ന് പരിഗണിക്കും.
ഡി.കെ. മുരളി എംഎൽഎ നൽകിയ പരാതിയാണ് പ്രിവിലേജ് കമ്മിറ്റി പരിഗണിക്കുന്നത്. ഡി.കെ. മുരളിയുടെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും വാദങ്ങൾ കേട്ട ശേഷമായിരിക്കും വിഷയത്തിൽ കമ്മിറ്റി തീരുമാനം എടുക്കുക.
ഒന്നിലേറെ ലൈംഗികാതിക്രമ കേസുകളിൽ പ്രതിയായ രാഹുലിനെ അയോഗ്യനാക്കണമെന്നാണ് ഡി.കെ. മുരളിയുടെ ആവശ്യം. വിഷയത്തിൽ രാഹുലിന്റെ വാദം കൂടി പരിഗണിച്ച ശേഷമായിരിക്കും കമ്മിറ്റി തീരുമാനമെടുക്കുക.
അതേസമയം, നടപടി ക്രമങ്ങൾ സങ്കീർണമായതിനാൽ ഈ നിയമസഭ സമ്മേളനം അവസാനിക്കുന്നതിന് മുൻപ് തീരുമാനമുണ്ടാകാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. എംഎൽഎയെ അയോഗ്യനാക്കാനുള്ള വ്യവസ്ഥ നിയമസഭയുടെ പെരുമാറ്റ ചട്ടം സംബന്ധിച്ച നടപടിക്രമങ്ങളിൽ പറയുന്നുണ്ട്.
മാങ്കൂട്ടത്തിലിനെതിരായുള്ള പരാതി സ്പീക്കർ പരിഗണിച്ച് പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി പരിശോധിച്ച് സഭയ്ക്ക് അയോഗ്യനാക്കാം.